Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RainwaterHarvesting

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം നിർണയിക്കാൻ കേ​ന്ദ്രസം​ഘമെത്തും: വി.​ഡി.​ സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സം​​​ഘം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ.

മു​​​ന്പ് ക​​​സ്തൂ​​​രി​​​രം​​​ഗ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് വ​​​ന്ന​​​തി​​​നു ശേ​​​ഷം ഉ​​​മ്മ​​​ൻ വി. ​​​ഉ​​​മ്മ​​​ൻ ക​​​മ്മി​​​റ്റി ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ആ​​​ദ്യം 123 വി​​​ല്ലേ​​​ജു​​​ക​​​ളാ​​​യി​​​രു​​​ന്നു ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ട് വി​​​ല്ലേ​​​ജു​​​ക​​​ൾ വി​​​ഭ​​​ജി​​​ച്ച​​​പ്പോ​​​ൾ അ​​​ത് 131 ആ​​​യി മാ​​​റു​​​ക​​​യും ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ അ​​​ത് 98 വി​​​ല്ലേ​​​ജു​​​ക​​​ളാ​​​ക്കി കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​പ്പോ​​​ൾ വ​​​രു​​​ന്ന സം​​​ഘ​​​വു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ശ്ചി​​​മ​​​ഘ​​​ട്ട മേ​​​ഖ​​​ല​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ​​​യും അ​​​വി​​​ടെ ജീ​​​വി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ളെ​​​യും ബാ​​​ധി​​​ക്കാ​​​ത്ത ത​​​ര​​​ത്തി​​​ൽ വി​​​ഷ​​​യം കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ യോ​​​ഗം ചേ​​​ർ​​​ന്ന് കാ​​​ര്യ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കേ​​​ന്ദ്ര​​​സം​​​ഘ​​​ത്തി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം വി​​​വ​​​ര​​​ങ്ങ​​​ൾ എം​​​പി​​​മാ​​​രെ അ​​​റി​​​യിക്കാമെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തെ എം​​​പി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തി​​​നു ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് എം​​​പി​​​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കു​​​ന്ന​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്പു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​നാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി എം​​​പി​​​മാ​​​രു​​​ടെ മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക എ​​​ന്ന പ​​​തി​​​വ് രീ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് യോ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ​​​ലി​​​യ സ്വ​​​പ്ന​​​ങ്ങ​​​ളാ​​​യ പ്ര​​​ധാ​​​ന കാ​​​ര്യ​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ര​​​ണ്ട് രാ​​​ജ്യാ​​​ന്ത​​​ര തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളും ഒ​​​രു ക​​​ണ്ടെ​​​യ്ന​​​ർ ടെ​​​ർ​​​മി​​​ന​​​ലും 17 മി​​​നി തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളും 600 കി​​​ലോ​​​മീ​​​റ്റ​​​ർ ക​​​ട​​​ൽ​​​ത്തീ​​​ര​​​വു​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി സം​​​സ്ഥാ​​​ന​​​ത്തെ​​​പൂർണമായും ഒ​​​രു തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കും എ​​​ന്ന​​​താ​​​ണ് ഒ​​​ന്നാ​​​മ​​​ത്തെ കാ​​​ര്യം.

നാ​​​ല് രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളെ പ​​​ര​​​സ്പ​​​രം ഇ​​​ന്‍റ​​​ഗ്രേ​​​റ്റ് ചെ​​​യ്ത് 27 ഏ​​​വി​​​യേ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​തി​​​ലേ​​​ക്കു സ്വ​​​കാ​​​ര്യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​തു​​​ണ്ട്. മ​​​നു​​​ഷ്യ - വ​​​ന​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കാ​​​ട്ടു​​​പ​​​ന്നി​​​യെ ക്ഷു​​​ദ്ര​​​ജീ​​​വി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​വാ​​​ദം വേ​​​ണം.

ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം എം ​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​ർ, എം​​​പി​​​മാ​​​ർ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up